Your Image Description Your Image Description

കാ​ഞ്ഞ​ങ്ങാ​ട്: പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യെ കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഗ​ൾ​ഫി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെയിലാണ് ഗോ​വ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് പ്രതിയെ പിടികൂടിയത്. പൂ​ച്ച​ക്കാ​ട് ചെ​റി​യ​പ​ള്ളി​യിൽ മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് (35) പി​ടി​യി​ലാ​യ​ത്. പൂ​ച്ച​ക്കാ​ട്ടെ കെ.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ (44) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. മുഹമ്മദ് കുഞ്ഞി ചാ​മു​ണ്ഡി​ക്കു​ന്നി​ൽ കോ​ഴിവ്യാപാരം നടത്തുകയാണ്. രണ്ട് ​ദി​വ​സം മുൻപാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ബൈക്കിൽ പോ​വു​ക​യാ​യി​രു​ന്ന മുഹമ്മദ് കുഞ്ഞിയെ കാറിലെത്തി ഇടിച്ച് വീ​ഴ്ത്തി ഇ​രു​മ്പു​വ​ടി കൊ​ണ്ട് കൈ​കാ​ലു​ക​ൾ അ​ടി​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു. അടികൊണ്ട് അവശനിലയിലായ യു​വാ​വ് മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു​പേ​രെ പ്ര​തി ചേ​ർ​ത്ത് ബേ​ക്ക​ൽ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് റാ​ഫി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്.

സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. ഇയാൾ രാ​ജ്യം വി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി മ​ന​സ്സി​ലാ​ക്കി പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി​യാ​ണ് പ്രതി ഗോവ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ബേ​ക്ക​ൽ പൊ​ലീ​സ് ഗോ​വ​യി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച പൂ​ച്ച​ക്കാ​ട്ടിൽ വീ​ട് തീ​വെ​ച്ച് ന​ശി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ ചേ​റ്റു​കു​ണ്ട് സ​ർ​ക്കാ​ർ കി​ണ​റി​ന​ടു​ത്ത് വച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വീടിന് തീ വച്ച കേസിൽ പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *