Your Image Description Your Image Description

അമ്പലപ്പുഴ : പുഞ്ച കൃഷിയുടെ വിളവെടുപ്പ് സുഗമമാക്കുവാൻ കൃഷിവകുപ്പ് മുൻകൈയെടുത്ത് കൊയ്ത്ത് യന്ത്രങ്ങളുടെ വാടക നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളായി വ്യാപിച്ച് കിടക്കുന്ന അഖില കുട്ടനാട് കാർഷിക മേഖലയ്ക്ക് കൊയ്ത്ത് യന്ത്രങ്ങളുടെ കുറവ് വളരെ വലുതാണ്. യന്ത്ര ഉടമകളെയും അവരുടെ ഏജന്റുമാരെയും ആണ് കൃഷിക്കാർ ആശ്രയിക്കുന്നത്. അവരുടെ പിടിവാശിക്ക് മുമ്പിൽ മുട്ടുമടക്കേണ്ട അവസ്ഥയാണ് ഇന്ന് കൃഷിക്കാർക്ക് ഉള്ളത്. 2100 മുതൽ 2200 രൂപവരെ ഒരു മണിക്കൂർ വാടകയായി യന്ത്രങ്ങൾക്ക് നിശ്ചയിച്ചിട്ടുണ്ട്. ഒന്നരമണിക്കൂർ കൊണ്ട് തീർക്കുമെന്നും വ്യവസ്ഥ ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ ഇത്തരം വ്യവസ്ഥകൾ ഉണ്ടായിരിക്കെ അത് ലംഘിച്ചുകൊണ്ട് യന്ത്ര വാടകയും അത് പ്രവർത്തിക്കുവാൻ എടുക്കുന്ന സമയവും വ്യത്യാസപ്പെടുത്തി കൂടുതൽ പണം കൃഷിക്കാരിൽ നിന്ന് വാങ്ങുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്
വിളവെടുപ്പ് സംബന്ധമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ കർഷക ഫെഡറേഷൻ കുട്ടനാട് താലൂക്ക് തല യോഗം ആന്റണി കരിപ്പാശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്നു.
വിളവെടുപ്പു സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ പഞ്ചായത്ത് പ്രസിഡൻറ്, കൃഷിഓഫീസർ, പാടശേഖര സെക്രട്ടറി അടങ്ങുന്ന നിരീക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണം എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു,,
ജേക്കബ് എട്ടുപറയിൽ, രാജേഷ് വെളിയനാട്, ജോമോൻ കുമരകം,,, ഹക്കിം മുഹമ്മദ് രാജാ, രാജൻ മേപ്രാൽ, ജോസ് പൂണിച്ചിറ,തോമസ് ജോൺ, ബഷീർ കുട്ടി മാന്നാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *