Your Image Description Your Image Description

തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമി കെ.ടി മുഹമ്മദ് തിയേറ്ററില്‍ സംഘടിപ്പിച്ച സംസ്ഥാന അമേച്വര്‍ നാടകമത്സരത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമിയില്‍ ആറ് ദിവസങ്ങളിലായി നടന്ന സംസ്ഥാന അമേച്വര്‍ നാടകമത്സരത്തില്‍ നിന്നുമാണ് 14 വിഭാഗങ്ങളിലേക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ആദ്യപടിയായി ജനുവരി,ഫെബ്രുവരി മാസങ്ങളിലായി ഉത്തരമേഖല,മധ്യമേഖല,ദക്ഷിണ മേഖലകളില്‍ നടത്തിയ നാടകമത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 18 നാടകസംഘങ്ങളാണ് നാടകം അവതരിപ്പിച്ചത്. ഇതില്‍നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച ആറ് നാടകങ്ങളാണ് സംസ്ഥാനതല മത്സരത്തില്‍ മാറ്റുച്ചരത്.

ടി.എം അബ്രഹാം ജൂറി ചെയര്‍മാനും അക്കാദമി അംഗവും നാടകപ്രവര്‍ത്തകനുമായ സഹീര്‍ അലി മെമ്പര്‍ സെക്രട്ടറിയും നാടകപ്രവര്‍ത്തകരായ ഡോ സി.കെ തോമസ്, സുധി ദേവയാനി, റഫീക്ക് മംഗലശ്ശേരി എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *