Your Image Description Your Image Description

ഡ​ല്‍​ഹി: ബ്രി​ട്ടീ​ഷ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ ബി​ബി​സി​യു​ടെ ഇ​ന്ത്യ​ന്‍ വി​ഭാ​ഗ​മാ​യി​രു​ന്ന ബി​ബി​സി ഇ​ന്ത്യ​യ്ക്ക് ഇ​ഡി പി​ഴ​യി​ട്ടു. ഇ​ന്ത്യ​യു​ടെ വി​ദേ​ശ നാണ്യ വി​നി​മ​യ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​ത്തി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

ബി​ബി​സി ഇ​ന്ത്യ​യ്ക്കും അ​തി​ന്‍റെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യി​രു​ന്ന ഗി​ലെ​സ് ആ​ന്‍റ​ണി ഹ​ണ്ട്, ഇ​ന്ദു ശേ​ഖ​ര്‍ സി​ന്‍​ഹ, പോ​ള്‍ മൈ​ക്കി​ള്‍ ഗി​ബ്ബ​ണ്‍​സ് എ​ന്നി​വ​ർ​ക്കു​മാ​ണ് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്.മൂന്ന് ഡയറക്ടർമാർക്ക് 1,14,82,950 രൂപ വീതം പിഴ ചുമത്തിയത്.

3,44,48,850 രൂപയാണ് ആകെ പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ ഫെമ നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചതിന് 2021 ഒക്ടോബർ 15ന് ശേഷമുള്ള എല്ലാ ദിവസവും 5000 രൂപ പിഴയും നൽകണം.

2023 ആഗസ്റ്റ് നാലിന് ‘ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്കും മൂന്ന് ഡയറക്ടർമാർക്കും ഫിനാൻസ് മേധാവിക്കും വിവിധ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ശേഷമാണ് നടപടി ആരംഭിച്ചത്. ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള വി​ദേ​ശ​ഫ​ണ്ടി​ന്‍റെ പ​രി​ധി 26 ശ​ത​മാ​ന​മാ​ണെ​ന്ന ച​ട്ടം ലം​ഘി​ച്ച​തി​നാ​ണ് പി​ഴ​യി​ട്ട​തെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *