Your Image Description Your Image Description

ന്യൂഡല്‍ഹി: വണ്‍പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘വണ്‍പ്ലസ് 13 മിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ 6000mAh ബാറ്ററി ഉള്‍പ്പെടെ ഹൈഎന്‍ഡ് സ്‌പെസിഫിക്കേഷനുകളോടെ വരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വണ്‍പ്ലസ് 13 സീരീസ് പുറത്തിറങ്ങിയത്.

അതേസമയം, ഒരു കോംപാക്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണെങ്കിലും വണ്‍പ്ലസ് 13 മിനി നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വണ്‍പ്ലസ് 13 മിനിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ 6000mAh ബാറ്ററിയാണ്. ഫോണ്‍ 6.3 ഇഞ്ച് ചെറിയ ഡിസ്‌പ്ലേയുമായി വരാനാണ് സാധ്യത. 2025 ന്റെ രണ്ടാം പകുതിയില്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും.

ഡിസ്‌പ്ലേയുടെ കാര്യത്തിൽ വണ്‍പ്ലസ് 13 മിനിയില്‍ 1.5K റെസല്യൂഷനോടുകൂടിയ ബെസല്‍ലെസ് LTPO OLED പാനല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. തടസ്സമില്ലാത്ത ഗെയിമിങ്, മള്‍ട്ടിടാസ്‌കിങ്, അതിവേഗ പ്രകടനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് ഫോണ്‍ രൂപകൽപന ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ 50MP പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍കാമറ സിസ്റ്റം, 2x ഒപ്റ്റിക്കല്‍ സൂമുള്ള 50MP ടെലിഫോട്ടോ കാമറ, മെച്ചപ്പെട്ട ഫോട്ടോഗ്രാഫിക്കായി എഐ ഫീച്ചറുകള്‍ എന്നിവ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *