Your Image Description Your Image Description

ബ്രിട്ടീഷ് ഹ്യുമേന്‍ എഐ എന്ന കമ്പനി ‘എഐ പിന്‍’ എന്ന പുത്തന്‍ സാങ്കേതിക വിദ്യ 2023 ല്‍ അവതരിപ്പിച്ചിരുന്നു. ഇത് സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പടെ വിവിധ ഉപകരണങ്ങളെ ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമാക്കിയേക്കാവുന്ന ഒരുഗ്രന്‍ സാങ്കേതിക വിദ്യ എന്നാണ് അറിയപ്പെട്ടത്.

പക്ഷെ ഇതിന്റെ അവതരിപ്പിക്കപ്പെട്ട ഈ ഉപകരണത്തിന്റെ വളര്‍ച്ച എങ്ങുമെത്തിയില്ല. ഇപ്പോഴിതാ കമ്പനിയുടെ ആസ്തികളെല്ലാം വിറ്റഴിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുമേന്‍ എഐ. 11.6 കോടി ഡോളറിന് എച്ച്പിയാണ് ഹ്യുമേന്‍ എഐയുടെ ആസ്തികള്‍ ഏറ്റെടുത്തത്.

അതേസമയം ഇതിനകം വിറ്റഴിക്കപ്പെട്ട എഐ പിന്നുകളെല്ലാം 2025 ഫെബ്രുവരി 28 ന് പ്രവര്‍ത്തനരഹിതമാവും. ഈ തീയ്യതിക്ക് ശേഷം എഐ പിന്നുകള്‍ ഹ്യുമേന്‍ എഐയുടെ സെര്‍വറുമായി ബന്ധിപ്പിക്കാനാവില്ല. ക്ലൗഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തില്‍ പിന്നീട് ഫോണ്‍ വിളിക്കാനും മെസേജ് അയക്കാനും ഇനി കഴിയില്ല.

അതുകൊണ്ട് ക്ലൗഡില്‍ സൂക്ഷിച്ചിരിക്കുന്ന ഡേറ്റയും മറ്റ് വിവരങ്ങളും ഉടന്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റാന്‍ കമ്പനി ഉപഭോക്താക്കളെ നിര്‍ദേശിച്ചിരിക്കുകയാണ്. ഫെബ്രുവരി 28 ന് കമ്പനിയുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീം പിരിച്ചുവിടും. കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ എഐ പിന്‍ വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *