Your Image Description Your Image Description

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം.

മഹാദേവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ശിവരാത്രി വ്രതം എടുക്കുന്നതിന് പല രീതികൾ പിന്തുടരുന്നുണ്ട്. ദീക്ഷാ- ജപങ്ങൾ ഉള്ളവർ അവരവരുടെ ഗുരുനാഥന്റെ സമ്പ്രദായത്തെ പിന്തുടരണം. അല്ലാത്തവർക്കായി സാധാരണ പ്രചാരത്തിലുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്.ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്‌ക്കും ദീർഘായുസ്സുണ്ടാവാൻ ഉത്തമമാണ്. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമവും.

ശിവരാത്രി ദിനം, രാവിലെ സ്‌നാനത്തിന് ശേഷം തുടങ്ങുന്ന വ്രതം അവസാനിക്കുന്നത് അടുത്ത ദിവസം പ്രഭാതത്തിലാണ്. പിറ്റേ ദിവസം സ്‌നാനം ചെയ്തതിന് ശേഷം ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന തീർത്ഥമോ തുളസിയില ഇട്ട ജലമോ സേവിക്കണം. ഉപവാസാന്ത്യം ചെയ്യുന്ന ഈ കർമ്മം “പാരണ” എന്നറിയപ്പെടുന്നു. അൽപ്പം മലര് കഴിക്കുന്നതും നല്ലതാണ്.

ഭക്ഷണപാനീയങ്ങൾ കൂടാതെ അനുഷ്ഠിച്ച വ്രതം അവസാനിക്കുമ്പോൾ പാനീയമായ തീർത്ഥവും ഭക്ഷണമായി മലരും ഉൾപ്പെടുത്താം. വ്രതം നോക്കിയപ്പോൾ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ഭഗവാൻ മഹാദേവനോട് അപേക്ഷിക്കുകയും വേണം.

വൃത്തം എടുക്കുന്ന ദിനങ്ങളിൽ കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം (ഓം നമ:ശിവായ ) ജപിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠംമാണ്.ശിവപഞ്ചാക്ഷരസ്തോത്രം , ബില്യാഷ്ടകം, ശിവാഷ്ടകം ,ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂർവം ചൊല്ലുക.സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിച്ചു ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നത് നന്ന് .

 

Leave a Reply

Your email address will not be published. Required fields are marked *