Your Image Description Your Image Description

ലോകത്തിൽ പല സ്ഥലങ്ങളിലും പല ആചാരങ്ങളാണുള്ളത്. പരമ്പരാഗതമായ ആചാരങ്ങൾ പിന്തുടരുന്ന ഒരുപാട് ഗ്രാമങ്ങൾ ഇപ്പോഴുമുണ്ട്. വിവാഹമെന്നാൽ ഇന്ത്യയിൽ ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൂടിച്ചേരലുകൾ കൂടിയാണ്. വിവാഹദിനം ആളുകളുടെ ശ്രദ്ധ മുഴുവൻ വരനിലും വധുവിലുമായിരിക്കും. പ്രത്യേകിച്ച് വധുവിന്റെ വസ്ത്രങ്ങളിലും ആഭരണങ്ങളിലുമൊക്കെ. വിവാഹ ദിവസം ഏറ്റവും ഭംഗിയും വിലകൂടിയതുമായ വസ്ത്രം ആയിരിക്കും വധു ധരിക്കുന്നത്, അല്ലെ?. എന്നാൽ വധു വസ്ത്രമേ ധരിച്ചില്ലെങ്കിലോ? അയ്യേ! എന്ന് ചിന്തിക്കേണ്ട അങ്ങനെയും ഒരു ഗ്രാമമുണ്ട്. അത് മറ്റെങ്ങുമല്ല, ഇന്ത്യയിൽ തന്നെ. ഹിമാചൽ പ്രദേശിലെ മണികരൺ താഴ്‌വരയിലുള്ള പിനി ഗ്രാമത്തിൽ കേട്ടാൽ നമ്മൾ അമ്പരന്ന് പോകുന്ന ഒരു ആചാരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

വധു വിവാഹശേഷം ഒരു വസ്ത്രവും അണിയാത്ത ആചാരം ഇന്നും നിലനിൽക്കുകയാണ് പിനി ഗ്രാമത്തിൽ. വിവാഹശേഷമുള്ള ആദ്യ ആഴ്‌ചയാണ് ഈ ആചാരം അനുഷ്ഠിക്കേണ്ടത്. ഈ സമയം ഭാര്യയെയും ഭർത്താവിനെയും പരസ്‌പരം കാണാനും അനുവദിക്കില്ല. വരനും ചില ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്. വിവാഹശേഷമുള്ള ആദ്യത്തെ ആഴ്‌ച വരൻ മദ്യം കഴിക്കാൻ പാടില്ല. വരനും വധുവും ഈ ആചാരങ്ങൾ പാലിക്കുകയാണെങ്കിൽ ഇരുവർക്കും വലിയ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.

പിനി ഗ്രാമത്തിൽ മൺസൂൺ മാസമായ സാവനിലും ചില വിചിത്ര ആചാരങ്ങൾ അനുഷ്ഠിക്കാറുണ്ട്. ഈ മാസത്തിന്റെ ആദ്യ അഞ്ചുദിവസം ഗ്രാമത്തിലെ സ്ത്രീകൾ ഒരു വസ്ത്രവും ധരിക്കില്ല. മാത്രമല്ല, ഈ കാലയളവിൽ സ്ത്രീകൾ ചിരിക്കാൻ പാടില്ല. ഇവർ ഗ്രാമത്തിലെ പുരുഷന്മാരുടെ മുന്നിൽ വരാതെ വീടിനുള്ളിൽ തന്നെ കഴിയും. മുഴുവൻ വസ്ത്രങ്ങളും ഉപേക്ഷിക്കുമെങ്കിലും പട്ടാസ് എന്ന് പേരുള്ള കമ്പിളി വസ്ത്രംകൊണ്ട് സ്വകാര്യഭാഗങ്ങൾ മറയ്ക്കാവുന്നതാണ്.

ഭദ്രബ് മാസത്തിലെ ആദ്യ ദിവസം ലാഹു ഘോണ്ട് ദേവൻ ഒരു രാക്ഷസനെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ആചാരം അനുഷ്ഠിക്കുന്നത്. രാക്ഷസൻ സ്ത്രീകളെ ആക്രമിച്ച് അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറിയതായാണ് വിശ്വാസം. അതിനാലാണ് ഉത്സവ സമയം സ്ത്രീകൾ അഞ്ചുദിവസം വസ്ത്രം ധരിക്കാതിരിക്കുന്നതിന് പിന്നിലെ വിശ്വാസമായി കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *