Your Image Description Your Image Description

ശ്രീനഗർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഐജാസ് അഹമ്മദ് ഷെയ്ഖിന് ശിക്ഷ വിധിച്ചു. മതപ്രഭാഷകനും ആത്മീയ ചികിത്സകനുമായ ഐജാസ് അഹമ്മദ് ഷെയ്ഖിന് 14 വർഷം തടവിനും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചത്.

സോപോറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മിർ വജാഹത്താണ് ശിക്ഷ വിധിച്ചത്. ആത്മീയ ചികിത്സയുടെ പേരിൽ കുട്ടികളെ വർഷങ്ങളോളം ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത ഇരകളിൽ അമാനുഷിക ഉപദ്രവമുണ്ടാകുമെന്ന ഭയം ജനിപ്പിച്ചുകൊണ്ട് പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പ്രവൃത്തികൾക്ക് ഇരകളെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പ്രോസിക്യൂഷൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *