Your Image Description Your Image Description

അരൂർ : ദേശിയ പാതയിലെ ആകാശപാത നിർമ്മാണ മേഖലയായ ചന്തിരൂരിൽ ജെ.സി.ബി. തട്ടി യുവാവിന് ദാരുണാ അന്ത്യം. തുറവൂർ തിരുമലഭാഗം വലിയ വീട്ടിൽ രവികുമാർ ആർ. പൈയുടെ മകൻ പ്രവീൺ ആർ.പൈ (39)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണിക്ക് ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് എതിർവശം വച്ചാണ് അപകടം ഉണ്ടായത്. ജോലി ആവശ്യത്തിന് എറണാകുളത്തേക്ക് ബൈക്കിൽ പോകുമ്പോൾ എരമല്ലൂരിൽ നിന്ന് നെട്ടൂരിലേക്ക് പോകുകയായിരുന്ന ജെ.സി.ബി യുടെ മുന്നിലെ ബക്കറ്റ് പ്രവീണിൻ്റെ ബൈക്കിൻ്റെ ഹാൻ്റിലിൽ ഉടക്കി ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് ഇടതുവശത്തേക്കും ഇയാൾ റോഡിലേക്കും വീണു. ഉടൻ തന്നെ ജെ.സി.ബി.യുടെ ടയർ തലയിലൂടെ കയറിയാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്. മാതാവ് ഗീത.ഏക സഹോദരൻ പ്രമോദ്. എറണാകുളത്തേ സ്വകാര്യ കമ്പിനിയിലെ ഡ്രൈവറാണ് പ്രവീൺ നെട്ടൂർ സ്വദേശിയുടെതാണ് ജെ.സി.ബി.

Leave a Reply

Your email address will not be published. Required fields are marked *