Your Image Description Your Image Description

സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിക്കുന്ന ഓപണ്‍ ഫോറം ഇന്ന് നടക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. വൈകീട്ട് നാല് മുതല്‍ ആറ് വരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കുന്ന ഓപണ്‍ ഹൗസില്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, മറ്റു കോണ്‍സുല്‍മാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ ടീം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏതെങ്കിലും അടിയന്തര കോണ്‍സുലാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇവരെ സമീപിക്കാം.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികാരപരിധിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമക്ക്, അവരുടെ അടിയന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വൈകീട്ട് 3.30 മുതല്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കോണ്‍സുലേറ്റില്‍ എത്താവുന്നതാണ്. പ്രത്യേക പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ഇഖാമ ഐ.ഡി. നമ്പര്‍, സൗദി മൊബൈല്‍ നമ്പര്‍, സൗദിയിലെ വിലാസം എന്നിവ സഹിതം മുന്‍കൂട്ടി അന്വേഷണങ്ങള്‍ conscw.jeddah@mea.gov.in, vccw.jeddah@mea.gov.in എന്നീ ഇമെയിലുകളില്‍ അയക്കണം. അതുവഴി അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദവും വേഗത്തിലുള്ളതുമായ പരിഹാരം ഉറപ്പാക്കാന്‍ സാധിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *