Your Image Description Your Image Description

ഷവോമി തങ്ങളുടെ 15 സീരീസ് ഫോണുകള്‍ മാര്‍ച്ച് രണ്ടിന് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.36 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയുമായാണ് ഷവോമി 15 വരികയെന്നും സൂചനയുണ്ട്. 12GB റാമും 1TB UFS 4.0 വരെ സ്റ്റോറേജ് ഓപ്ഷനുകളും പിന്തുണയ്ക്കുന്ന സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തു പകരുന്നത്.

90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററി ശേഷിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 50MP മെയിന്‍ സെന്‍സര്‍ ഉള്‍ക്കൊള്ളുന്ന ലൈക്ക കാമറ സജ്ജീകരണവും 12MP അള്‍ട്രാ-വൈഡ് ലെന്‍സും 3x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന 10MP ടെലിഫോട്ടോ ലെന്‍സും കാമറ വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് കരുതുന്നു. ഷവോമി 15 അള്‍ട്രായ്ക്ക് 120Hz റിഫ്രഷ് റേറ്റും 2K റെസല്യൂഷനുമുള്ള 6.73 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് LTPO OLED ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 16GB വരെ റാമും 1TB ഇന്റേണല്‍ സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് SoC ഫോണില്‍ ഉണ്ടായേക്കും. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,100 mAh ശേഷിയുള്ള ബാറ്ററിയായിരിക്കും ഫോണിന് കരുത്ത് പകരുക.

അതേസമയം, 50 MP മെയിന്‍ സെന്‍സര്‍, 50 MP അള്‍ട്രാ-വൈഡ് ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂം ഉള്ള 200 MP പെരിസ്‌കോപ്പ്-സ്‌റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്‍പ്പെടെ വിപുലമായ ലൈക്ക കാമറ സംവിധാനവും ഫോണ്‍ അവതരിപ്പിച്ചേക്കും. ഉയര്‍ന്ന നിലവാരമുള്ള സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും അനുയോജ്യമായ 32 MP ഫ്രണ്ട് ഫേസിംഗ് കാമറ രണ്ട് മോഡലുകളിലും ഉണ്ടാകുമെന്നാണ് വിവരം. ഇന്ത്യന്‍ വിപണിയില്‍, ഷവോമി 15ന് ഏകദേശം 70,000 രൂപയും അള്‍ട്രായ്ക്ക് 100,000 രൂപയില്‍ താഴെയുമാണ് വില പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *