Your Image Description Your Image Description

ഡ​​ൽ​​ഹി: അ​​ടു​​ത്ത മു​​ഖ്യ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണർ സ്ഥാനത്തേക്ക് ഗ്യാ​​നേ​​ഷ്കു​​മാ​​റി​​ന്‍റെ പേ​​ര് ശിപാർശ ചെയ്‌തു.നി​​ല​​വി​​ലെ ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രി​​ലൊ​​രാ​​ളാ​​യ ഗ്യാ​​നേ​​ഷ്കു​​മാ​​റി​​ന്‍റെ പേ​​ര് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ചേ​​ർ​​ന്ന സെ​​ല​​ക്‌​​ഷ​​ൻ ക​​മ്മി​​റ്റി രാ​​ഷ്‌​​ട്ര​​പ​​തി​​ക്കു ശി​​പാ​​ർ​​ശ ചെയ്തതെന്ന് റിപ്പോർട്ടുകൾ.

മോ​​ദി​​യെ കൂ​​ടാ​​തെ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ, ​​പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി എ​​ന്നി​​വ​​രാ​​ണു യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റു​​ടെ നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സ് സു​​പ്രീം​​കോ​​ട​​തി നാ​​ളെ പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്.

നി​​ല​​വി​​ലെ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ രാ​​ജീ​​വ് കു​​മാ​​ർ ഇ​​ന്നു വി​​ര​​മി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പു​​തി​​യ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള യോ​​ഗം പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ വ​​സ​​തി​​യി​​ൽ ചേ​​ർ​​ന്ന​​ത്.

Leave a Reply

Your email address will not be published. Required fields are marked *