Your Image Description Your Image Description

കല്ലമ്പലം: കല്ലമ്പലത്ത് എം.ഡി.എം.എയുമായി കമിതാക്കൾ പിടിയിൽ. ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും കല്ലമ്പലത്ത് വന്നിറങ്ങിയ വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെ പിടിയിലായത്.

അഞ്ജനയാണ് മയക്കുമരുന്ന് കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഇവരെ ഡാൻസാഫ് ടീം തന്ത്രപൂർവം പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ വന്നിറങ്ങിയ ഇവർ വർക്കലയ്ക്ക് പോകാൻ നിൽക്കവെയാണ് ഡാൻസാഫ് ടീം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *