Your Image Description Your Image Description

ആലപ്പുഴ : തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയിൽ ജോലി ഉത്തരവുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനസംഖ്യയുടെയും വിസ്ത‍ൃതിയുടെയും കാര്യത്തിൽ ഇന്ത്യയിൽ പിന്നിലാണ് കേരളം. എന്നാൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന സംസ്ഥാനം കേരളമാണ്. പി.എസ്.സി വഴി തൊഴിൽ നൽകുന്നതിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട് കേരളം നടത്തുന്ന നിയമനങ്ങളുടെ പകുതി പോലും നടത്തുന്നില്ല.

വലിയ സ്ഥാപനങ്ങളിലും കമ്പനികളിലും അർഹരായ ആളുകള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിൽ സർക്കാർ തന്നെ മുൻകൈ എടുക്കുന്നു എന്നത് ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന കാര്യമാണ്. വിജ്ഞാന ആലപ്പുഴയുടെ മാതൃകയിൽ വിജ്ഞാന ചേർത്തലയും സംഘടിപ്പിക്കുമെന്നും അതിനുള്ള ഒരുക്കങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *