Your Image Description Your Image Description

ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ.ഭ.ബ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഇപ്പൊള്‍ പുറത്ത് വന്നിരിക്കുകയാണ്. ബ്രാന്‍ഡ് ന്യൂ ലുക്കില്‍, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

‘ഇനി ക്രിഞ്ച് ഇല്ല’ എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഭ.ഭ.ബ യില്‍ വളരെ സ്‌റ്റൈലിഷായി, കുടുംബ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപും എത്തുന്നത്. നിലവില്‍ ഭ.ഭ.ബ യുടെ ചിത്രികരണം പുരോഗമിക്കുകയാണ്. ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്‍, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി (തമിഴ്), ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിക്കുന്നത്.

Also Read: ‘കല്യാണം ഗുരുവായൂരിൽ’; വിവാഹത്തെക്കുറിച്ച് പറഞ്ഞ് റോബിൻ രാധാകൃഷ്‍ണന്‍

കോ പ്രൊഡ്യൂസേര്‍സ് വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, ഛായാഗ്രഹണം അരുണ്‍ മോഹന്‍, സംഗീതം ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, വരികള്‍ കൈതപ്രം, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, കലാസംവിധാനം നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി, പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *