Your Image Description Your Image Description

മഞ്ചേരി: മലപ്പുറത്ത് 16കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 75 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ പടനെല്ലിമ്മല്‍ വീട്ടിൽ നുഹ്മാനാണ് (23) മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ്‌ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

2022 മേയ് മുതല്‍ 2023 മേയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഫോണ്‍ വഴി പ്രണയം നടിച്ച ശേഷം യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് കേസ്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്ന തുക അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു.

വാഴക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍‌സ്പെക്ടറായിരുന്ന കെ. രാജന്‍ബാബു ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *