Your Image Description Your Image Description

പാലക്കാട് : മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ഇ സി ജി ടെക്നിഷ്യന്‍/ ഡയാലിസിസ് തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച നടത്തും. ഇ സി ജി ടെക്നീഷ്യന്‍ ഒഴിവിലേക്ക് ഇ സി ജി യിലും ഓഡിയോ മെട്രിക് ടെക്നോളജിയിലുമുള്ള വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ബി സി വി ടി (ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലാര്‍ ടെക്നോളജി), എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇ സി ജി ടെക്നീഷ്യന്‍ തസ്തികയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സില്‍ ഡിഗ്രി/ ഡിപ്ലോമ
ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.ഇരു തസ്ത്ികകളിലേക്കും അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് മുമ്പായി മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ഓഫീസില്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04924224549

Leave a Reply

Your email address will not be published. Required fields are marked *