കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. ഡോക്ടര്‍മാരുടെയും അയല്‍വാസികളുടെയും ഉള്‍പ്പെടെ വിശദമായമൊഴി പോലീസ് രേഖപ്പെടുത്തി.
പിതാവ് നല്കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.പൊക്കുന്ന് കളരിപ്പറമ്പ് അബിനഹൗസില് കിണാശേരി പടന്നപ്പറമ്പ് ഹൗസില്‍ പി.പി. മുഹമ്മദ് നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ കുട്ടിയുടെ മാതാവ് ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറ വയലിലെ വീട്ടിലാണ് സംഭവം.ഇവരുടെ ആദ്യത്തെ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിമരിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും ഭാര്യവീട്ടില്‍ വച്ചാണ് നടന്നത്. തുടര്‍ന്നാണ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് നിസാര്‍ പരാതി നല്‍കിയത്. ഇരുവരും കുറച്ചുകാലമായി അകന്നുകഴിയുകയാണ്.
കളിച്ചുകൊണ്ടിരിക്കെ മുഹമ്മദ് ഇബാദിന്റെ തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങുകയായിരുന്നെന്നു പറയുന്നു. ഈ സമയം ആയിഷ ബാത്ത്റൂമിലായിരുന്നു. ഉടനെ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.രണ്ടാഴ്ച മുമ്പ് ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് കുട്ടിക്ക്പരിക്കേറ്റിരുന്നെന്നും അശ്രദ്ധയോടെയാണ് ഭാര്യാവീട്ടുകാര്‍ കുഞ്ഞിനെ നോക്കിയിരുന്നതെുമാണ് നിസാറിന്റെ ആരോപണം.