Your Image Description Your Image Description

മൈക്രോസോഫ്റ്റിനും ഗൂഗിളിനും പിന്നാലെ പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി മെറ്റയും. ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന 5 ശതമാനം ജീവനക്കാരെയായിരിക്കും പിരിച്ചുവിടൽ ബാധിക്കുകയെന്നാണ് വിവരം. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാരെ പ്രാദേശിക തൊഴിൽ നിയമങ്ങളുടെ നിയന്ത്രങ്ങൾ മൂലം ഈ പിരിച്ചുവിടലുകളിൽ നിന്ന് ഒഴിവാക്കും. ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയിൽ ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം പുറത്തുവന്ന ഇന്റേണൽ മെമ്മോകള്‍ പ്രകാരം മെഷീൻ ലേണിങ് എൻജീനിയർമാരുടെ നിയമനം വേഗത്തിലാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഫെബ്രുവരി 11 നും മാർച്ച് 13 നും ഇടയിൽ മെഷൻ ലേണിങ് അധിഷ്ഠിത ജോലികളിലേക്കുള്ള നിയമന പ്രക്രിയ വേഗത്തിലാക്കുമെന്ന് മോണിറ്റൈസേഷൻ എൻജിനീയറിങ് വൈസ് പ്രസിഡന്റ് പറഞ്ഞു. ഏകദേശം 1,750 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സോഫ്റ്റ്‌വെയർ ഭീമനായ വർക്ക്ഡേ സിഇഒ കാൾ എഷെൻബാക്ക് അടുത്തിടെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *