Your Image Description Your Image Description

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നാസറിലെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ സീസണോടെ താരത്തിന്‍റെ ക്ലബുമായുള്ള കരാർ അവസാനിക്കും. ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ കരാറിലുണ്ട്.

അതേസമയം താരമോ, ക്ലബോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിലുള്ള കരാറിലെ അതേ വ്യവസ്ഥകൾ തന്നെയാകും പുതുക്കിയ കരാറിലും. മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് 2022 ഡിസംബറിലാണ് ക്രിസ്റ്റ്യാനോ അൽ നാസ്റിലെത്തുന്നത്. വർഷം 200 മില്യൺ ഡോളറാണ് താരത്തിന് ക്ലബ് നൽകുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബാൾ താരമായി മാറി.

റെക്കോഡ് തുകക്ക് ക്രിസ്റ്റ്യാനോയെ ക്ലബിലെത്തിച്ചിട്ടും അൽ നാസ്റിന് സുപ്രധാനമായ കിരീടങ്ങളൊന്നും നേടാനായിട്ടില്ല. സീസണിൽ 26 മത്സരങ്ങളിൽനിന്ന് 24 തവണയാണ് താരം വലകുലുക്കിയത്. നാലു അസിസ്റ്റും താരത്തിന്‍റെ പേരിലുണ്ട്. 2023 ജനുവരി മുതൽ ഇതുവരെ 90 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടുകയും 19 അസിറ്റുകളും നടത്തിയിട്ടുണ്ട്. കരിയറിൽ 900 ഗോളുകൾ എന്ന നേട്ടം കൈവരിച്ച ഒരേയൊരു താരമാണ് ക്രിസ്റ്റ്യാനോ.

Leave a Reply

Your email address will not be published. Required fields are marked *