Your Image Description Your Image Description

തകർപ്പൻ ഫീച്ചറുകളുമായി വിവോ V50 ഇന്ത്യയിലേക്ക്. ഫോൺ ഫെബ്രുവരി 17-ന് ഇന്ത്യൻ വിപണയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 2024-ൽ ചൈനയിൽ പുറത്തിറങ്ങിയ വിവോ S20 എന്ന മോഡലിന്റെ റീബ്രാൻഡഡ് വേർഷനാണിതെന്ന സൂചനയും പുറത്തുവന്നിരുന്നു.

സ്ലീം ഡിസൈനാണ് V50 യുടെ പ്രത്യേകത. 7.39 എം.എം തിൻ പ്രൊഫൈലാണുള്ളത്. 6000 എംഎഎച്ച് ബാറ്ററി സെ​ഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണിതെന്നാണ് വിവോ അവകാശപ്പെടുന്നത്.

ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസും സ്നാപ്ട്രാ​ഗൺ 7ജെൻ പ്രൊസസറുമാണ് V50-ക്ക് കരുത്തേകുന്നത്. 12GB + 512GB ഉൾപ്പെടെയുള്ള സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ടാകും. 90 വാട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 എം.എ.എച്ച് ബാറ്ററിയും ഉണ്ട്. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ​ഗ്രേ എന്നീ കളർ ഓപ്ഷനുകൾ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *