Your Image Description Your Image Description

ല​ണ്ട​ൻ: പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ച് മുപ്പത്തിമൂന്നുകാരി സി​മോ​ണ ഹാ​ലെ​പ്. രണ്ട്‌ ത​വ​ണ ഗ്രാൻഡ് സ്ലാം ചാ​മ്പ്യ​നാ​യിട്ടുണ്ട്. സ്വ​ന്തം രാ​ജ്യ​മാ​യ റു​മേ​നി​യ​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ആ​ദ്യ റൗ​ണ്ടി​ൽ തോ​ൽ​വി നേരിട്ടതിന് പി​ന്നാ​ലെ​യാ​ണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം. ഉ​ത്തേ​ജ​ക മരുന്ന് കേ​സി​ൽ സ​സ്​​പെ​ൻ​ഷ​ൻ നേ​രി​ട്ടതിനു ശേഷം തിരിച്ചെത്തിയെങ്കിലും പരിക്കുകൾ താരത്തെ വലച്ചിരുന്നു. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പഴയതുപോലെ കളിക്കാനാകുന്നില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് പിന്മാറ്റം.

റു​മേ​നി​യ​യി​ലെ ക്ലു​ജി​ൽ ട്രാ​ൻ​സി​ൽ​വാ​നി​യ ഓപ്പണിൽ 6-1, 6-1നാ​യി​രു​ന്നു അ​വ​സാ​ന മ​ത്സ​ര​ത്തി​ലെ തോ​ൽ​വി. ലോ​ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം ന​മ്പ​ർ വ​രെ​യെ​ത്തി​യ താ​ര​ത്തി​ന്റെ നി​ല​വി​ലെ റാ​ങ്കി​ങ് 870 ആ​ണ്. 2019ൽ ​സെറീന വി​ല്യം​സി​നെ വീ​ഴ്ത്തി വിം​ബി​ൾ​ഡ​ൺ കി​രീ​ടം ചൂ​ടി​യ ഹാ​ലെ​പ് മു​മ്പ് 2018ൽ നടന്ന ​​ഫ്ര​ഞ്ച് ഓപ്പണിലെ ചാമ്പ്യനായിരുന്നു. മൂ​ന്നു ​ത​വ​ണ ഗ്രാ​ൻ​ഡ് സ്ലാം ​റ​ണ്ണ​റ​പ്പാ​യി. 24 സിംഗിൾസ് ​കി​രീ​ട​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. 2022ൽ ​യു.​എ​സ് ഓപ്പണിലാണ് അ​വ​സാ​ന​മാ​യി മു​ൻ​നി​ര ടൂ​ർ​ണ​മെ​ന്റി​ൽ ഇ​റ​ങ്ങി​യ​ത്. എന്നാൽ അതിന്‌ പിന്നാലെ ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി സ​സ്പ​പെ​ൻ​ഷ​നി​ലാ​വുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *