Your Image Description Your Image Description

മുംബൈ: വീടിനകത്ത് വെച്ച് മോഷ്ടാവിന്റെ കുത്തേറ്റ സംഭവത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തി സെയ്ഫ് അലി ഖാൻ. നെറ്റ്ഫ്ലിക്സിലെ ജ്യൂവൽ തീഫ് – ദി ഹീസ്റ്റ് ബിഗിൻസ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സെയ്ഫ്.

നെക്സ്റ്റ് ഓൺ നെറ്റ്ഫ്ലിക്സ് ഇവന്‍റിന്‍റെ ഭാഗമായി ഇന്നലെ ചിത്രത്തിന്‍റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. പത്താൻ, വാർ, ഫൈറ്റർ തുടങ്ങിയ ആക്ഷൻ-പാക്ക്ഡ് ബ്ലോക്ക്ബസ്റ്ററുകൾക്ക് പേരുകേട്ട സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയ്ദീപ് അഹ്‌ലാവത്താണ് സിനിമയിലെ സെയ്ഫിന്‍റെ സഹതാരം. ജയ്ദീപ് അഹ്‌ലാവത്ത് മുമ്പൊരിക്കലും കാണാത്ത വില്ലന്‍ വേഷത്തിലാണ് ട്രെയിലറില്‍ കാണുന്നത്. സെയ്ഫ് അലി ഖാനുമായുള്ള താരത്തിന്‍റെ ആദ്യത്തെ ചിത്രമാണിത്

Leave a Reply

Your email address will not be published. Required fields are marked *