ജനപ്രിയ ഓട്ടോമൊബൈൽ കമ്പനിയായ ഹോണ്ട ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ ഇരുചക്ര വാഹനങ്ങൾക്ക് പേറ്റൻ്റ് നൽകി. അടുത്തിടെ കമ്പനി എൻപിഎഫ് 125 (NPF 125) സ്കൂട്ടറിന് പേറ്റൻ്റ് നേടിയിട്ടുണ്ട്. എന്നാൽ അതിൻ്റെ ലോഞ്ചിങ്ങിനെപ്പറ്റി ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ചൈന പോലുള്ള തിരഞ്ഞെടുത്ത വിപണികളിൽ സ്കൂട്ടർ ഇപ്പോൾ വിൽപ്പനയ്ക്കുണ്ട്. ഇന്ത്യയിൽ ഈ വാഹനം അവതരിപ്പിക്കുകയാണെങ്കിൽ, സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125, ടിവിഎസ് എൻടോർക്ക്, യമഹ ഫാസിനോ, ഹീറോ സൂം 125 തുടങ്ങിയ മോഡലുകളോടായിരിക്കും വാഹനം മത്സരിക്കുക.
കമ്പനിയുടെ ജനപ്രിയ ഹോണ്ട ആക്ടിവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഹോണ്ട എൻപിഎഫ് 125. എൻപിഎഫ് 125 ഒരു സ്പോർട്ടി ലുക്കിംഗ് സ്കൂട്ടറാണ്, എല്ലായിടത്തും കോണാകൃതിയിലുള്ള ഡിസൈൻ ലൈനുകൾ ഉണ്ട്. മുൻവശത്തെ ഏപ്രണിൽ സ്പ്ലിറ്റ്-ടൈപ്പ് എൽഇഡി ഹെഡ്ലാമ്പ് ഉണ്ട്, ടേൺ ഇൻഡിക്കേറ്ററുകൾ അല്പം താഴ്ന്ന നിലയിലാണ്. പിൻഭാഗം ഷാർപ്പായി കാണപ്പെടുന്നു. എൽഇഡി ലൈറ്റിംഗ്, എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കീലെസ്സ് ഇഗ്നിഷൻ, യുഎസ്ബി ചാർജർ തുടങ്ങിയ ഫീച്ചറുകളും ഇതിനുണ്ട്. കൂടാതെ, മുൻവശത്ത് രണ്ട് ക്യൂബി സ്പേസുകളും ഉണ്ട്.ഈ സ്കൂട്ടറിന് ഒരു പരന്ന ഫ്ലോർബോർഡ് ലഭിക്കുന്നു. അതിൽ കൂടുതൽ സാധനങ്ങൾ സൂക്ഷിക്കാം. ഇതിന് 14.3 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് ഉണ്ട്.
കൂടാതെ സ്കൂട്ടറിൽ വാട്ടർ ബോട്ടിൽ സൂക്ഷിക്കാനും സ്മാർട്ട്ഫോൺ സൂക്ഷിക്കാനും പോക്കറ്റുണ്ട്. പിന്നിൽ ഒരു ടോപ്പ് ബോക്സ് ചേർത്താൽ സ്റ്റോറേജ് കപ്പാസിറ്റി കൂടുതൽ വർദ്ധിപ്പിക്കാം. ഇതിലെ റൈഡർ സീറ്റ് തികച്ചും സൗകര്യപ്രദമാണ്. സ്കൂട്ടറിന് ശക്തമായ ഗ്രാബ് റെയിൽ ഉണ്ട്, അത് പിന്നിലേക്ക് നീളുന്നു.
ആക്ടിവ 125, ഡിയോ 125 എന്നിവയിൽ ഉപയോഗിക്കുന്ന അതേ 124 സിസി, എയർ കൂൾഡ് മോട്ടോറാണ് സ്കൂട്ടറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 9.51 പിഎസ് കരുത്തും 10 എൻഎം ടോർക്കും സൃഷ്ടിക്കും.
ഇതിൻ്റെ മൈലേജ് ഏകദേശം 50Km/l ആയിരിക്കും. അതേ സമയം, വേഗത മണിക്കൂറിൽ 90 കി.മീ ആയിരിക്കും. എബിഎസിനൊപ്പം ഡിസ്ക്-ഡ്രം കോമ്പിനേഷനാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, മുൻവശത്ത് 15-വാട്ട് ടൈപ്പ്-സി ചാർജർ, സാഡിൽ അൺലോക്കിനുള്ള സ്മാർട്ട് കീ, നൂതന സസ്പെൻഷൻ സിസ്റ്റം, ഇഎസ്പി സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 90,000 രൂപയായിരിക്കും ഇതിൻ്റെ എക്സ് ഷോറൂം വില.