Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. സംഭവം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്പിയും തിരുവനന്തപുരം റൂറൽ എസ്‌പി കെ എസ് സുദർശന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താൻ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ശ്രീജിത്തിനെയും ശ്രീജിത്തിന്റെ പിതാവിനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കുട്ടിയുടെ സഹോദരിയെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ കുറ്റവിമുക്ത ആക്കിയിട്ടില്ലെന്നും. ഡിലീറ്റ് ചെയ്‌ത ചാറ്റുകൾ തിരിച്ചെടുക്കാൻ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും.

Leave a Reply

Your email address will not be published. Required fields are marked *