Your Image Description Your Image Description

ആലപ്പുഴ : കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായി സർക്കാർ സംവിധാനങ്ങളുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പി പി ചിത്തരഞ്ജൻ എംഎൽഎയുടെ അധ്യക്ഷതയിൽ കണിച്ചുകുളങ്ങര ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അവലോകനയോഗം ചേർന്നു. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡൻറ് വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം.

സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ യോഗത്തിൽ പറഞ്ഞു.ശുചീകരണ പ്രക്രിയയുടെ ഭാഗമായി നഗരസഭയുമായി സംസാരിച്ച് നഗരസഭയ്ക്കുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെൻറ് യൂണിറ്റ് ക്ഷേത്ര പരിധിയിൽ എത്തിക്കുമെന്ന് പി പി പി പി ചിത്തരഞ്ജൻ പറഞ്ഞു. നഗരസഭയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മഫ്ടി പോലീസിന്റെ സാന്നിധ്യം ഇത്തവണ കൂടുതലായി ഏർപ്പെടുത്തും. നാല് ഫീൽഡ് ഓഫീസർമാരെ ഉൾപ്പെടുത്തി കൊണ്ടുള്ള സ്പെഷ്യൽ ബ്രാഞ്ച് സംഘവും ക്ഷേത്രോത്സവത്തിന്റെ സമയത്ത് പ്രവർത്തിക്കും.കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ നിന്നും ചേർത്തല ഡിപ്പോയിൽ നിന്നും 20 സർവീസുകൾ പ്രത്യേകമായി ഏർപ്പെടുത്തും.

തിരക്ക് വർദ്ധിക്കുന്നത് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താൻ തയ്യാറാണെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.കെ എസ് ഇ ബി ക്ഷേത്രോത്സവത്തിന് മുന്നോടിയായി വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുണ്ടെന്നും ഒരു ദിവസത്തിനുള്ളിൽ ഇത് പ്രവർത്തനമാരംഭിക്കുമെന്നും അറിയിച്ചു. ഫയർഫോഴ്സ് ആവശ്യമായ സുരക്ഷാ പരിശോധനകൾ നേരത്തെ പൂർത്തിയാക്കി നിർദ്ദേശങ്ങൾ നൽകും. സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ സഹായവും ഏർപ്പെടുത്തുമെന്ന് ഫയർഫോഴ്സ് വിഭാഗം അറിയിച്ചു.ആരോഗ്യ വിഭാഗം ആംബുലൻസ് സൗകര്യം, ഡിസ്പെൻസറി സംവിധാനം എന്നിവ ഒരുക്കും. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കും.

ആരോഗ്യം – ഭക്ഷ്യ സുരക്ഷ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് പരിശോധന,ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാര പരിശോധന എന്നിവ നടത്തും.ചേർത്തല എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉത്സവത്തോടനുബന്ധിച്ച് സജ്ജമാക്കും. ഖര മാലിന്യ സംസ്കരണത്തിനും പ്രത്യേക സംവിധാനം ഒരുക്കും. പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നതിന് പ്രത്യേക ബിന്നുകൾ ഒരുക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *