Your Image Description Your Image Description

വ്യത്യസ്തമായ നിലപാടിലൂടെയും മികച്ച അഭിനയത്തിലൂടെയും ജനമനസ്സുകളിൽ ഇടം പിടിച്ചിട്ടുള്ള നടനാണ് പ്രകാശ് രാജ്. ദൈവത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന കാര്യവും അദ്ദേഹം ഇന്റര്‍വ്യൂകളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രകാശ് രാജ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇപ്പോഴിതാ വ്യാജ ചിത്രങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. AI സൃഷ്ടിച്ച വൈറല്‍ ചിത്രത്തില്‍, പ്രകാശ് രാജ് പുണ്യജലത്തില്‍ മുങ്ങിക്കുളിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. താന്‍ ഇതിനകം തന്നെ ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മഹാകുംഭമേള നടക്കുന്ന സമയത്തും ചിലര്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

” എന്തൊരു നാണക്കേട്… വിശുദ്ധ ചടങ്ങിനിടയിലും വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ നാണമാകുന്നില്ലേ. ചിത്രങ്ങള്‍ പ്രചരിപ്പിച്ച തമാശക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകണം.” പ്രകാശ് രാജ് എക്സില്‍ വ്യക്തമാക്കി.
”എല്ലാ പാപങ്ങളും ഇതോടെ തീരും” എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. പ്രശാന്ത് സംബര്‍ഗി എന്ന അക്കൗണ്ടില്‍ നിന്നാണ് ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *