Your Image Description Your Image Description

ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തുകോടി ഭക്തര്‍ പങ്കെടുക്കുന്ന അമൃത് സ്‌നാനത്തിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്.

ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അ​മൃ​ത് സ്നാ​ന​ത്തി​നി​ടെ ബാ​രി​ക്കേ​ഡ് ത​ക​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ര​ക്കി​നെ തു​ട​ർ​ന്ന് തു​ട​ർ സ്നാ​നം അ​ൽ​പ​നേ​ര​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും വീ​ണ്ടും പു​നഃ​രാ​രം​ഭി​ച്ചു. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ മ​ര​ണം സം​ബ​ന്ധി​ച്ച മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *