Your Image Description Your Image Description

കൊ​ല്ലം: ഭാ​ര്യ​യു​ടെ സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് വ​ർ​ക്ക​ല എ​സ്.​ഐ എ​സ്.​അ​ഭി​ഷേ​കി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ ന​ട​പ​ടി. ഭ​ർ​ത്താ​വും വ​നി​ത എ​സ്ഐ​യു​മാ​യു​ള്ള ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മ​ർ​ദ​ന​മേ​റ്റെ​ന്നും യു​വ​തി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ വ​നി​താ എ​സ്.​ഐ​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​ല്ല​ത്ത് നി​ന്ന് സ്ഥ​ലം മാ​റ്റി​യ​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​ര​വൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ച് ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കാ​തെ വ​ന്ന​പ്പോ​ൾ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *