Your Image Description Your Image Description

കൊച്ചി: കളമശ്ശേരിയിൽ ഫെരാരി കാർ അപകടത്തിൽപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ഫെരാരിയുടെ മിഡ് എൻജിൻ സ്പോർട്സ് കാറായ 488 ജിടിബിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

വാഹനത്തിന് കാര്യമായ കേടുപാടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫെരാരി 2015 മുതൽ 2019 വരെ പുറത്തിറക്കിയ സ്പോർട്സ് കാറാണ് 488 ജിടിബി. ഫെരാരിയുടെ 458 ന്റെ പകരക്കാരനായി എത്തിയ ഈ സൂപ്പർ കാർ ഫെരാരി പ്രേമികളുടെ ഇഷ്ടവാഹനങ്ങളിലൊന്നാണ്. 3.9 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 എൻജിനാണ് കാറിനുള്ളത്. 670 എച്ച്പിയും 760 എൻഎം ടോർക്കുമുള്ള കാറിന്റെ ഉയർന്ന വേഗം 330 കിലോമീറ്ററാണ്. ഏകദേശം 5 കോടി രൂപയായിരുന്നു വാഹനം ഇറങ്ങിയ സമയത്തെ ഓൺറോഡ് വില.

 

Leave a Reply

Your email address will not be published. Required fields are marked *