Your Image Description Your Image Description

നെയ്യാറ്റിൻകര: മയക്കുമരുന്ന് കച്ചവടത്തിനിടെ ഗുണ്ടാത്തലവൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് സമീപജില്ലകളിലും നിരവധി കേസിലെ പ്രതിയായ ആറാലൂംമൂട് സ്വദേശി ശാന്തിഭൂഷൺ (42) നെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്.

30 ഓളം കേസുകളിലെ പ്രതിയും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ പ്രധാന പ്രതിയുമാണ് ശാന്തിഭൂഷൺ. കഴിഞ്ഞ ദിവസം രാത്രി 10.5 കിലോ കഞ്ചാവ് വില്പനയ്ക്കായി ആറാലുംമൂട്ടിൽ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

പൊലീസിനെ ആക്രമിക്കൽ, വാളുകാട്ടി ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കവർച്ച, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമണം, അനധികൃത പണമിടപാട്, കബളിപ്പിച്ച് പണം തട്ടൽ, മയക്കുമരുന്ന് കച്ചവടം, ബിഷപ്പ് ഹൗസ് ആക്രമണം,കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *