Your Image Description Your Image Description

ആധുനിക കാലഘട്ടത്തിനനുസരിച്ച് വിദ്യാർഥികളെ സുസജ്ജമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിനായാണ് വിവിധ പദ്ധതികൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നതെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിന്റെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മാറുന്ന ലോകത്തോടൊപ്പം കുട്ടികൾക്ക് വളരാൻ ഉപകരിക്കുന്ന തരത്തിലേക്ക് നമ്മുടെ സ്‌കൂളുകൾ മാറേണ്ടത് അനിവാര്യമാണ്. വിദ്യാർഥികൾക്ക് അവരുടെ ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ ശാസ്ത്ര രംഗത്തുൾപ്പെടെയുള്ള കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ അമ്പലപ്പുഴ മണ്ഡലത്തിൽ 60 കോടി രൂപ മുടക്കി 38 സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തീകരിച്ചെന്നും 18 കോടി മുടക്കി 13 സ്‌കൂൾ കെട്ടിടങ്ങൾ കൂടി പൂർത്തികരിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച എച്ച് സലാം എം. എൽ .എ പറഞ്ഞു.

എച്ച് സലാം എം.എൽ.എ, മുൻ എം. എൽ.എ ജി സുധാകരൻ, എന്നിവരുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 76 ലക്ഷം രൂപ ഉപയോഗിച്ചാണ് ഗവ. മുഹമ്മദൻസ് ബോയ്സ് സ്‌കൂളിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ വിനീത, എം ആർ പ്രേം, എ എസ് കവിത, വാർഡ് കൗൺസിലർ സിമി ഷാഫീഖാൻ, എസ്.എം.സി ചെയർമാൻ ബി.എ റഷീദ്, പ്രിൻസിപ്പൽ എം എൻ സിനി, പ്രധാന അധ്യാപിക കെ .എസ് ജാൻസി ബിയാട്രീസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *