Your Image Description Your Image Description

ചെറിയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.കൊല്ലകടവ് കവലയ്ക്കൽ വീട്ടിൽ ഷഫീക്ക് കബീറിനെ വെൺമണി പൊലീസ് പിടികൂടിയത്.

തഴക്കര സ്വദേശിയുടെ മകന് മാൾട്ടാ എന്ന രാജ്യത്ത് ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് 7,50,000 രൂപ വാങ്ങി കബളിപ്പിച്ചതായാണ് കേസ്. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടിവെച്ചിരുന്നു.

കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് വെൺമണി പൊലീസിന് കൈമാറി. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *