പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായി. പ്രതിക്കെതിരെ സുധാകരനും മകളും പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ കേസ് എടുക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. കൊലക്കേസിലെ പ്രതിയായ ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിരുന്നു.
ഇതിലും പോലീസ് നടപടി എടുത്തില്ല. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയിൽ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.