Your Image Description Your Image Description

കൊച്ചി: ടൂവീലർ വർക്ക്ഷോപ്പിന് തീപ്പിടിച്ചു. എറണാകുളം തമ്മനത്ത് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വർക്ക്ഷോപ്പിലെ വാഹനങ്ങളടക്കം തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. ആളപായമില്ല. കടവന്ത്രയിൽനിന്നുള്ള രണ്ട് അഗ്നിരക്ഷാ സേന യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വർക്ക്ഷോപ്പിനകത്തുനിന്ന് ചെറിയതോതിൽ തീ ഉയരുന്നതാണ് പ്രദേശവാസികൾ കണ്ടത്. ഗെയ്റ്റ് അടച്ച നിലയിലായിരുന്നു. ഇതോടെ പ്രദേശവാസികൾ വെള്ളമെത്തിച്ച് ഗെയ്‌റ്റ് ചാടി അകത്തേക്കൊഴിച്ച് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാൽ തീപടർന്ന് വാഹനങ്ങളടക്കം പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു.
നിരവധി വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *