Your Image Description Your Image Description

അതിസമ്പന്നർക്ക് ദുരന്തങ്ങളിൽ നിന്ന് രക്ഷപെടാൻ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ പദ്ധതിയുമായി അമേരിക്കൻ കമ്പനി. എല്ലാവിധ ദുരന്തങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ആഡംബര ബങ്കറുകളാണ് കമ്പനി രൂപകൽപന ചെയ്യുന്നത്. 2026 -ൽ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നത്.

300 മില്യൺ ഡോളർ വിലമതിക്കുന്ന ഈ ഡൂംസ്‌ഡേ ബങ്കർ സമുച്ചയം, ആണവ ആക്രമണം ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള ദുരന്തങ്ങളിൽ നിന്നും ശക്തമായ സംരക്ഷണം പ്രദാനം ചെയ്യാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ഇരപിടിയൻ പക്ഷികളുടെ കൂടിൻ്റെ പേരിൽ അറിയപ്പെടുന്ന എയറി പ്രോജക്റ്റ് എന്ന ഈ പദ്ധതി 2026 -ൽ ഉദ്ഘാടനം ചെയ്യുമെന്നാണ് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആഡംബര ബങ്കറിൻ്റെ ഫസ്റ്റ് ലുക്ക് കമ്പനി പുറത്തിറക്കി. 50 യുഎസ് നഗരങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ 1000 സ്ഥലങ്ങളിൽ ഈ ആഡംബര പാർപ്പിട സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

വൈറ്റ് ഹൗസിന് സമാനമായ രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളോടൊപ്പം ഈ ബങ്കറുകളിൽ എ ഐ- പവേർഡ് മെഡിക്കൽ സ്യൂട്ടുകളും ഗൗർമെറ്റ് ഡൈനിംഗും ഉൾപ്പെടെ നിരവധി ആഡംബര സൗകര്യങ്ങളും ഉണ്ടായിരിക്കും. ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യത്തെ ബങ്കർ വിർജീനിയയിലാണ് നിർമ്മിക്കുന്നത്. ഭൂമിക്ക് മുകളിൽ നിർമ്മിക്കുന്ന വീടുകളിൽ താമസിക്കുന്നത് സുരക്ഷിതമല്ലാതെ വരുമ്പോൾ ആളുകൾക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

സ്ട്രാറ്റജിക്കലി ആർമ്ഡ് ആൻഡ് ഫോർട്ടിഫൈഡ് എൻവയോൺമെൻ്റ്‌സ് (സേഫ്) എന്ന അമേരിക്കൻ കമ്പനിയാണ് ഈ നൂതനാശയത്തിനു പിന്നിൽ. 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഭൂഗർഭ വ്യക്തിഗത ബങ്കറുകൾക്ക് പുറമെ, 20,000-ത്തിലധികം ചതുരശ്ര അടിയുള്ള മൾട്ടി-ലെവൽ ഭൂഗർഭ പെൻ്റ്‌ഹൗസുകളും എയറി പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് പദ്ധതിയുടെ വക്താക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *