Your Image Description Your Image Description

തിരുവനന്തപുരം: ഇന്ന് മുതല്‍ കേരളത്തിൽ മദ്യ വിലയില്‍ മാറ്റം. സ്പരിറ്റ് വിലവര്‍ദ്ധനയും ആധുനിക വത്ക്കരണവും പരിഗണിച്ച് മദ്യവില്‍പ്പന വര്‍ദ്ധിപ്പിക്കണമെന്ന മദ്യവിതരണ കമ്പനികളുടെ ആവശ്യത്തിനാണ് ബെവ്‌ക്കോ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയത്. എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടില്ലെങ്കിലും 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാണ്ടുകളുടെ വിലയാണ് വര്‍ധിക്കുന്നത്. ഇതിനൊപ്പം തന്നെ 107 ബ്രാന്‍ഡുകളുടെ വില കുറയുകയും ചെയ്യും. 10 രൂപ മുതല്‍ 50 രൂപ വരെയാണ് ബ്രാന്‍ഡുകള്‍ക്ക് കൂടുകയും കുറയുകയും ചെയ്യുക.

ബെവ്‌കോയുടെ ജനപ്രിയ ബ്രാന്‍ഡായ ജവാന്റെയടക്കം വില കൂടുമെന്നാണ് അറിയിപ്പ്. 10 രൂപയാണ് കൂടുന്നത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോര്‍ട്ട് മദ്യത്തിന് 30 രൂപ കൂടും. അതായത് 700 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 മുതല്‍ 50 വരെ കൂടും എന്ന് സാരം. 1350 രൂപ വിലയുള്ള മോര്‍ഫ്യൂസ് ബ്രാന്‍ഡിക്ക് ഇന്ന് മുതല്‍ 1400 രൂപ നല്‍കേണ്ടി വരും. ബിയറിനും വില കൂടുമെന്നാണ് അറിയിപ്പ്. അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ 170 പുതിയ ബ്രാന്‍ഡുകള്‍ ബെവ്‌ക്കോക്ക് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *