Your Image Description Your Image Description

വാഷിങ്ടൺ: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബം​ഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കാൻ തീരുമാനിച്ച് യു.എസ് സർക്കാർ. കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം.

ബം​ഗ്ലാദേശിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ യു.എസിന്റെ ഈ തീരുമാനം രാജ്യത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്. സഹായം നിലച്ചതോടെ രാജ്യം വലിയ വെല്ലുവിളികളാക്കും അഭിമുഖീകരിക്കാൻ പോകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *