Your Image Description Your Image Description

അടുത്ത കാലത്തായി സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളും അവ ഒഴിവാക്കാനുള്ള വഴികളും ഒന്ന് അറിഞ്ഞിരിക്കാം.

മോശം ചാർജർ

ചാർജറിന്‍റെ ഗുണനിലവാരവും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നു. നിങ്ങൾ ഒരു നോൺ-സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിക്കുമ്പോൾ അത് ബാറ്ററിക്ക് കൂടുതൽ കറന്‍റോ വോൾട്ടേജോ നൽകാം. ഇത് ബാറ്ററിയിൽ കൂടുതൽ താപം സൃഷ്ടിക്കും. ഇതുമൂലം ബാറ്ററി പൊട്ടിത്തെറിയുടെ സാധ്യത വർധിക്കുന്നു.

ബാറ്ററി അമിതമായി ചൂടാകുന്നത്

സ്മാർട്ട്‌ഫോൺ ബാറ്ററികളിൽ ലിഥിയം അയൺ ഉപയോഗിക്കുന്നു. ലിഥിയം-അയോണിന് ഉയർന്ന ചൂട് താങ്ങാനാവില്ല. ഫോൺ ദീർഘനേരം ചാർജ് നിലനിൽക്കുകയോ ഗെയിമിംഗിനോ മറ്റ് ആവശ്യങ്ങൾക്കോ ഫോൺ അമിതമായി ഉപയോഗിക്കുകയോ ചെയ്താൽ ബാറ്ററി പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

വ്യാജ ബാറ്ററികളുടെ ഉപയോഗം

സ്മാർട്ട്ഫോണിൽ യഥാർത്ഥ ബാറ്ററി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വ്യാജ ബാറ്ററികൾ ശരിയായ വോൾട്ടേജ് ഫോണിന് നൽകുന്നില്ല. ഇത് ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിപ്പിക്കും.

അമിത ചാർജിംഗ് അല്ലെങ്കിൽ ഡിസ്ചാർജ്

ഫോൺ അമിതമായി ചാർജ് ചെയ്യുന്നതുമൂലം ബാറ്ററി തകരാര്‍ സംഭവിക്കാം. ഇതുകൂടാതെ, ഫോണിന്‍റെ ബാറ്ററി ആവർത്തിച്ച് ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. അമിത ചാർജ്ജിംഗ് കാരണം, ബാറ്ററിയിൽ അധിക ചൂട് ഉത്പാദിപ്പിക്കാൻ തുടങ്ങും. അങ്ങനെ ബാറ്ററി പൊട്ടിത്തെറിക്കുന്നതിന് കാരണമായേക്കാം.

ഫോൺ എവിടെ സൂക്ഷിക്കുന്നു എന്നതും ശ്രദ്ധിക്കണം

കുറെ നേരം ഫോൺ ചാർജ് ചെയ്യുമ്പോൾ ഫോൺ ചൂടാകാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ, ഒരു പുതപ്പിനടിയിലോ മെത്തയിലോ വച്ച് ഫോൺ ചാർജ് ചെയ്യുകയാണെങ്കിൽ, വായുസഞ്ചാരത്തിന്‍റെ അഭാവം കാരണം ഫോണിന്‍റെ താപനില അതിവേഗം വർധിക്കാൻ തുടങ്ങും. ഇത് പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *