കൊല്ലം: കല്ലടയാറ്റിൽ വിദ്യാർഥി മുങ്ങി മരിച്ചു. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കല്ലടയാറ്റിലെ പത്തനാപുരം കമുകുംചേരിയിലെ കടവിലാണ് അപകടം നടന്നത്.
കുന്നിക്കോട് എപിപിഎം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അഹദ്.സ്കൂളിലെ റിപബ്ലിക് ദിനാഘോഷം കഴിഞ്ഞ് മടങ്ങും വഴി കൂട്ടുകാർക്കൊപ്പം ആറ്റിൽ ഇറങ്ങിയ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു.
സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.