Your Image Description Your Image Description

തിരുവനന്തപുരം : ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ടെക്നിഷ്യൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് യഥാക്രമം എസ്‌സി, മുസ്ലീം, ഓപ്പൺ കാറ്റഗറികളിൽ പിഎസ്‌സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് 3 (എംഎബിപി -2, എംആർഎസി-1) താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 29 രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തിപരിചയം, എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 9020088300.

Leave a Reply

Your email address will not be published. Required fields are marked *