Your Image Description Your Image Description

സ്മാ​ർ​ട്ട്ഫോ​ണു​ക​ളോ​ട് ന​മ്മു​ടെ ആ​വ​ശ്യം പ​റ​യു​ന്ന (ഇ​ന്റ​റാ​ക്ഷ​ൻ) ജോ​ലി എ.​ഐ ഏ​ജ​ന്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യി​രി​ക്കു​ന്നു. സാം​സ​ങ്ങി​ന്റെ ഏ​റ്റ​വും പു​തി​യ എ​സ്25 സീ​രീ​സി​ൽ മ​ൾ​ട്ടി​മൊ​ഡ​ൽ എ.​ഐ ഏ​ജ​ന്റു​ക​ൾ ചെ​യ്യാ​ൻ പോ​കു​ന്ന കാ​ര്യ​ങ്ങ​ൾ കേ​ട്ടാ​ൽ അത് വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.

ആ​പ്പു​ക​ളും ട​ച്ച് സ്ക്രീ​നു​ക​ളു​മാ​യി​രു​ന്നു ഇ​തു​​വ​രെ​യു​ള്ള യൂ​സ​ർ ഇ​ന്റ​ർ​ഫേ​സു​ക​ൾ. ഇ​നി​യ​ങ്ങോ​ട്ട് എ.​ഐ ഏ​ജ​ന്റു​ക​ളും മ​ൾ​ട്ടി​മൊ​ഡ​ലി​റ്റി​യും ഈ ​ജോ​ലി ഏ​റ്റെ​ടു​ക്കും. ആ​പ്പും ട​ച്ച് സീ​ക്രീ​നും തീ​ർ​ത്തും ഇ​ല്ലാ​താ​വി​ല്ലെ​ങ്കി​ലും മ​ൾ​ട്ടി​മൊ​ഡ​ലി​റ്റി പ്ര​ധാ​നി​യാ​യി മാറുമെന്നുറപ്പാണ്.

മ​ൾ​ട്ടി​മൊ​ഡ​ൽ

നി​ർ​മി​ത​ബു​ദ്ധി​യും മെ​ഷീ​ൻ ലേ​ണി​ങ്ങും അ​ടി​സ്ഥാ​ന​മാ​ക്കി, ടെ​ക്സ്റ്റ്, ഇ​മേ​ജ്, ഓ​ഡി​യോ, വി​ഡി​യോ തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ഡാ​റ്റ ​ഉ​പ​യോ​ഗി​ച്ച് കാ​ര്യം നി​ർ​വ​ഹി​ക്കു​ന്ന രീ​തി​യാ​ണ് മ​ൾ​ട്ടി​മൊ​ഡ​ലി​റ്റി. കൂ​ടു​ത​ൽ കൃ​ത്യ​മാ​യ ഉ​ത്ത​രം ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്നു.

എ.​ഐ ഇ​ന്റ​ർ​ഫേ​സ്

ഗാ​ല​ക്സി എ​സ്25​ലെ എ.​ഐ സെ​ല​ക്ട് എ​ന്ന ഫീ​ച്ച​റി​ൽ അ​നേ​കം മ​ൾ​ട്ടി​മൊ​ഡ​ൽ ഇ​ന്റ​ഫേ​സ് ഉ​ൾ​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ഫോ​ണി​ന്റെ സ്ക്രീ​ൻ സ്കാ​ൻ ചെ​യ്ത് അ​തി​ൽ ക​ണ്ട​തി​ന് അ​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ഫോ​ണി​നോ​ട് നി​ർ​ദേ​ശി​ക്കാ​ൻ ഈ ​എ.​ഐ​ക്ക് ക​ഴി​യും. യൂ​ട്യൂ​ബ് വി​ഡി​യോ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ നാം ​നി​ർ​ദേ​ശി​ച്ചാ​ൽ അ​തി​ൽ നി​ന്നൊ​രു GIF ഉ​ണ്ടാ​ക്കി ന​ൽ​കും തു​ട​ങ്ങി​യ ഒ​ട്ടേ​റെ ഫീ​ച്ച​റു​ക​ൾ ഇ​തി​ലു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *