Your Image Description Your Image Description

2025 ജനുവരി മുതൽ ഫെബ്രുവരി വരെ ആകാശത്ത് സൗരയൂധത്തിലെ മിക്ക ​ഗ്രഹങ്ങളും ഒരുമിച്ചെത്തുന്ന അപൂർവ കാഴ്ചക്ക് സാക്ഷ്യം വഹിക്കും. പടിഞ്ഞാറൻ ആകാശത്തിൽ ശനി, ശുക്രൻ ഗ്രഹങ്ങളും കിഴക്കൻ ആകാശത്ത് വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെയും ദൂരദർശിനിയിലൂടെ യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെയും കാണാൻ കഴിയും. എല്ലാ ഗ്രഹങ്ങളും ആകാശത്തിൽ കാണാനാകുക എന്നത് അപൂർവമാണ്.

ഇന്ന് എല്ലാ ഗ്രഹങ്ങളും ആകാശത്ത് വരിയായി വിന്യസിക്കും. സൂര്യാസ്‌തമയത്തിന് ശേഷം 45 മിനിറ്റ് കഴിഞ്ഞാൽ ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഒരേ നിരയിൽ എത്തും. ശുക്രനും ശനിയും തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രകാശിക്കുക.
വ്യാഴം തെക്കുകിഴക്കൻ ആകാശത്തും ചൊവ്വ കിഴക്ക് ഭാഗത്തും ദൃശ്യമാകും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, ബുധൻ എന്നിവയെല്ലാം ഒരുമിച്ച് ദൃശ്യമാകുമ്പോൾ ബുധൻ അടുത്ത മാസം ഒരു രാത്രി മാത്രം ഒപ്പം ചേരും. സൗരയൂഥത്തിലെ എട്ട് പ്രധാന ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നുണ്ടെങ്കിലും അവ വ്യത്യസ്ത വേഗതയിലാണ് ഭ്രമണം ചെയ്യുന്നതിനാൽ ഒരേ സമയം ദൃശ്യമാകുക എന്നത് അപൂർവ പ്രതിഭാസമാണ്.

സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധൻ ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ 88 ദിവസമെടുക്കും. അതേ സമയം, നെപ്ട്യൂൺ സൂര്യനെ ചുറ്റാൻ 60,190 ദിവസങ്ങൾ എടുക്കും. ഏഴ് ഗ്രഹങ്ങളും കൃത്യമായി നിരയായി വരില്ലെങ്കിലും ആകാശത്തിന് കുറുകെ ഒരു കമാനത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. നഗ്നനേത്രങ്ങൾക്ക് കൊണ്ട് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങൾ ദൃശ്യമാകും. എന്നാൽ യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ ബൈനോക്കുലറോ ടെലിസ്കോപ്പോ വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *