Your Image Description Your Image Description

മ​ങ്കൊ​മ്പ്: ആ​റ്റി​ൽ വി​ഷം ക​ല​ക്കി മീ​ൻ പി​ടി​ച്ച​യാ​ളെ പി​ടി​കൂ​ടി. ഫി​ഷ​റീ​സ് സം​ഘം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​ൽ നടത്തുമ്പോളാണ് പ്രതി പിടിയിലായത്.പി​ടി​യി​ലാ​യ ആ​ൾ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​തോ​ടെ പോ​ലീ​സിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സം​ഘം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

കാ​വാ​ലം ലി​സ്യൂ പ​ള്ളി​ക്ക് കി​ഴ​ക്കു​വ​ശ​ത്താ​യി മ​ണി​മ​ല​യാ​റ്റി​ൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യബ​ന്ധ​നം ന​ട​ത്തി​യ കാ​വാ​ലം സ്വ​ദേ​ശി ചാ​ല​മാ​ട്ടു​ത​റ പ്ര​സാ​ദി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴു മു​ത​ൽ പി​റ്റേ​ന്ന് രാ​വി​ലെ എ​ട്ടു​വ​രെ​യാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ന്ന​ത്. രാ​ത്രി 11.45 ഓ​ടെ​യാ​ണ് സം​ഘം വി​ഷ​വ​സ്തു​ക്ക​ൾ വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി മീ​ൻ​പി​ടി​ക്കു​ന്ന​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും ഒ​രു കി​ലോ​ഗ്രാ​മി​ല​ധി​കം വി​ഷ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.

Leave a Reply

Your email address will not be published. Required fields are marked *