Your Image Description Your Image Description

തിരുവനന്തപുരം :ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ മുന്നറിയിപ്പ്.

2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ 16(6)(ബി) വകുപ്പ് പ്രകാരം രണ്ടാം അധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചുമതലയാണ്.

അതിനാൽ റേഷൻ കാർഡുടമകൾക്ക് അർഹതയുള്ള ഭക്ഷ്യധാന്യ വിഹിതം ലഭ്യമാകുന്നതിന് തടസ്സമായി നിൽക്കുന്ന ഏതൊരു പ്രവൃത്തിയും കമ്മീഷൻ വളരെ ഗൗരവത്തോടെ വീക്ഷിക്കുകയും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ജനുവരി 27 മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നുവെന്ന പത്രവാർത്ത കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *