Your Image Description Your Image Description

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പരമ്പരാഗത വിത്തിനങ്ങങ്ങളുടെ സംസ്ഥാനതല പ്രദർശനവും കൈമാറ്റവും ഫെബ്രുവരി 22 ,23 , 24 തീയതികളിലായി ചേർത്തല നിയോജകമണ്ഡലത്തിലെ കഞ്ഞിക്കുഴിയിൽ നടക്കും. ഇതിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.

കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ .ജി രാജേശ്വരി, വൈസ് പ്രസിഡൻറ് എൻ .എസ് ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.എസ്. ഷാജി, വി. ഉത്തമൻ എന്നിവർ രക്ഷാധികാരികളായും
ഗീതാ കാർത്തികേയൻ (ചെയർമാൻ ) സുജ ഈപ്പൻ (ജനറൽ കൺവീനർ) അഡ്വ:എം സന്തോഷ് കുമാർ (കൺവീനർ ) എന്നിവർ ഭാരവാഹികളുമായുള്ള സംഘാടകസമിതി രൂപീകരിച്ചു.

കേരള കാർഷിക വില നിർണ്ണയ ബോർഡ് ചെയർമാൻ ചെയർമാൻ രാജശേഖരൻ
ഉദ്ഘാടനം ചെയ്ത യോഗത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എം സന്തോഷ് കുമാർ അധ്യക്ഷനായി . ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ , കൃഷിവകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ: സി എ അരുൺകുമാർ എന്നിവർ സംസാരിച്ചു.

ചേർത്തല നിയോജക മണ്ഡലത്തിലെ വിവിധ ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ , കാർഷിക വികസന സമിതി അംഗങ്ങൾ,കുടുംബശ്രീ ഭാരവാഹികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *