Your Image Description Your Image Description

നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ മഹാരാജിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബോളിവുഡ് താരം ആമിർ ഖാന്‍റെ മകനും നടനുമായ ജുനൈദ് ഖാൻ. ഇപ്പോൾ തന്നെക്കുറിച്ചുള്ള ചില രസകരമായ കാര്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഉച്ചത്തിലുള്ള പാട്ടുകളും, ബഹളമുള്ള പാർട്ടികളും താൻ ആസ്വദിക്കുന്നില്ലെന്നാണ് താരം പറയുന്നത്. വിവാഹം അടിസ്ഥാനപരമായി ബഹളമയമാണ്. സഹോദരിയുടെ വിവാഹം കഴിഞ്ഞപ്പോൾ, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി ഒളിച്ചോടിപ്പോയി നടത്തു എന്ന് പിതാവ് പറഞ്ഞ അനുഭവമുണ്ടെന്നും ജുനൈദ് ഖാൻ വെളിപ്പെടുത്തി.

2024ലായിരുന്നു ഇറയുടെ വിവാഹം. സഹോദരിയുടെ വിവാഹത്തിന് തന്നോട് കൂടിയാലോചിക്കുകയോ ഉത്തരവാദിത്വങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്നും ജുനൈദ് പറഞ്ഞു. വിവാഹത്തിന് കൂടുതൽ സമയവും പുറത്തായിരുന്നു. ഇത്തരം കാര്യങ്ങളിൽ തന്നെ കൊണ്ട് ഒരുപയോഗവുമില്ലെന്നും എന്നാൽ കുടുംബം പരാമാവധി തന്നെ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്നും ജുനൈദ് പറഞ്ഞു.

“ജുനൈദിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കരുതെന്ന് ഇറയ്ക്ക് നന്നായി അറിയാമായിരുന്നു, ഈ കാര്യങ്ങളിലെല്ലാം എന്നെ കൊണ്ട് ഒരുപയോഗവുമില്ല. അതുകൊണ്ട് ആരും എന്നോട് ഒന്നും ആലോചിച്ചില്ല, തീയതിയും സമയവും പറഞ്ഞു, അപ്പോൾ എത്താൻ പറഞ്ഞു” -ജുനൈദ് പറയുന്നു.

ഇറയുടെ വിവാഹസമയത്ത് കുറച്ച് സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി കൂടുതൽ സമയവും പുറത്ത് ഇരുന്നു. അച്ഛന്‍റെ വീട്ടിൽ പാർട്ടി നടക്കുമ്പോൾ പോലും താൻ ബാൽക്കണിയിൽ ഇരിക്കാറുണ്ടെന്നും നടൻ പറഞ്ഞു.

ലവ്‌യപ്പ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ജുനൈദ് ഖാന്‍. ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുശി കപൂറാണ് ചിത്രത്തിലെ നായിക. 2022ൽ റിലീസ് ചെയ്ത തമിഴ് സൂപ്പർഹിറ്റ് ചിത്രം ‘ലവ്ടുഡേ’യുടെ ഹിന്ദി റീമേക്ക് ആണിത്.

Leave a Reply

Your email address will not be published. Required fields are marked *