Your Image Description Your Image Description

മലയാളിയാണെങ്കിലും തമിഴ് സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് . മമ്മൂട്ടി നായകനായെത്തുന്ന ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധാന അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗൗതം. പ്രത്യേക ശൈലിയിലുള്ള ഗൗതം മേനോൻ ചിത്രങ്ങൾ പലപ്പോഴും തിയേറ്ററുകളിൽ മാത്രമല്ല, ഒടിടിയിലും ഹിറ്റാണ്. റിലീസ് ആകുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിക്കൊപ്പം പത്ത് ചിത്രങ്ങൾ ചെയ്യണമെന്ന് ഗൗതം മേനോൻ പറയുന്നുണ്ട്.

‘മമ്മൂട്ടിയിൽ നിന്ന് നിരവധി കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞു. വർഷങ്ങളായി സിനിമയിൽ പ്രവർത്തിക്കുന്ന, ഏറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മമ്മൂട്ടി. ഒരു രംഗത്തെക്കുറിച്ച് പറയുമ്പോൾ അത്തരം രംഗങ്ങൾ നിരവധി തവണ ചെയ്തിട്ടുണ്ടാകാമെങ്കിൽ പോലും അതിനെക്കുറിച്ച് ചർച്ച ചെയ്ത ശേഷമായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക’ എന്ന് ഗൗതം മേനോൻ പറഞ്ഞു. ഒരു നടൻ ഒരു ഷോട്ടിനോട് എന്തൊക്കെ ചെയ്യണമെന്നും എങ്ങനെയൊക്കെ നേരിടണമെന്നും ഞാൻ മമ്മൂട്ടിയിൽ നിന്നും പഠിച്ചു, ഗൗതം കൂട്ടിച്ചേർത്തു.

‘മോഹൻലാലിനെ വെച്ചുള്ള സിനിമ ഉടൻ സംഭവിക്കുമോ?’ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ഗൗതം മേനോന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘എനിക്ക് മമ്മൂക്കയെ വെച്ച് 10 സിനിമകൾ കൂടി ചെയ്യണം. നിരവധി സംവിധായകർക്കൊപ്പം സിനിമ ചെയ്ത വ്യക്തിയാണല്ലോ മമ്മൂട്ടി. നമ്മൾ ഒരു ഷോട്ട് പറയുമ്പോൾ ‘ഇതൊക്കെ ഞാൻ കണ്ടതാണ്’ എന്ന് പുള്ളിയുടെ മനസ്സിലുണ്ടാകാം. ക്യാമറ ദൂരെ നിന്ന് കാണുമ്പോൾ തന്നെ അത് എന്ത് ലെൻസാണ് എന്ന് അദ്ദേഹത്തിന് അറിയാം.

പക്ഷേ ഒരിക്കൽ പോലും ഇത് മറ്റൊരു സിനിമ എന്ന് അദ്ദേഹം ചിന്തിച്ചിട്ടില്ല. എല്ലാ ഷോട്ടുകളെക്കുറിച്ചും ചർച്ച ചെയ്യും. എന്നിട്ട് ഒരു ചെറിയ മാജിക് എല്ലാ ഷോട്ടിലും അദ്ദേഹം ചെയ്തിട്ട് പോകും’ ഗൗതം മേനോൻ പറഞ്ഞു. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ഡൊമിനിക്കിന് തിരകഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ്, വിജി വെങ്കടേഷ്, സുഷ്മിത ബട്ട്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *