Your Image Description Your Image Description

ബെം​ഗളൂരു: ഗ​ഗ​ൻ​യാ​ൻ ദൗ​ത്യത്തിന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ആ​ളി​ല്ലാ പ​രീ​ക്ഷ​ണ ദൗ​ത്യ​ത്തി​ന്​ വേണ്ടിയുള്ള ക്രൂ ​മൊ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ബെം​ഗ​ളൂ​രു​വി​ലെ ലി​ക്വി​ഡ്​ പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്റ്റം​സ്​ സെ​ന്‍റ​റി​ൽ ന​ട​ന്ന ലി​ക്വി​ഡ്​ പ്രൊ​പ്പ​ൽ​ഷ​ൻ സം​വി​ധാ​നം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന പ്ര​ക്രി​യ വിജയിച്ചിരുന്നു.

ഇതോടെയാണ്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ന്​ സ​ജ്ജ​മാ​യ ക്രൂ ​മൊ​ഡ്യൂ​ൾ വി​ക്ഷേ​പ​ണ കേ​ന്ദ്ര​മാ​യ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലേ​ക്ക്​ അ​യ​ച്ച​ത്​. മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ ദൗ​ത്യ​മാ​ണ്​ ഗ​ഗ​ൻ​യാ​ൻ. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​ള്ള പ്ര​ധാ​ന വി​ക്ഷേ​പ​ണ​ത്തി​ന് മുൻപ്, ആ​ളി​ല്ലാ​തെ ക്രൂ ​മൊ​ഡ്യൂ​ളി​നെ അ​യ​ക്കാ​നാ​ണ്​ ഐ.​എ​സ്.​ആ​ർ.​ഒ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *